02:35pm 22 September 2026
NEWS
പവർ ബി ഐ ട്രെയിനിംഗ് സെഷൻ സംഘടിപ്പിച്ചു
24/02/2025  04:15 PM IST
പവർ ബി ഐ ട്രെയിനിംഗ് സെഷൻ സംഘടിപ്പിച്ചു

ദോഹ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണൽ  ഖത്തർ റീജിയൻ അതിന്റെ ഇരുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഫോക്കസ് ദോഹ ഡിവിഷന്റെ നേതൃത്വത്തിൽ പവർ ബി ഐ ട്രൈനിംഗ് സെഷൻ സംഘടിപ്പിച്ചു. അബൂഹമൂറിലെ ഐ സി സി മുംബൈ ഹാളിൽ വെച്ച് നടന്ന സെഷന് മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് ട്രൈനറും ഐ ടി വിദഗ്ധനുമായ മുഹമ്മദ് അഷ്റഫ് ടി പി നേതൃത്വം നൽകി.

ബിസിനസ്, ഫൈനാൻസ്, അക്കൗണ്ടിംഗ്, എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ, മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ പവർ ബി ഐ പോലുള്ള ടൂളുകൾ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

തൊഴിൽ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച മൈക്രോസോഫ്റ്റിന്റെ ഡാറ്റാ അനാലിസിസ് & പ്രസന്റേഷൻ ടൂൾ ആയ പവർ ബി ഐയെക്കുറിച്ച് മനസ്സിലാക്കാനും അതുവഴി കരിയറിൽ മുന്നേറാനും ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും ഈ ടൂൾ പഠിക്കാൻ സമയം കണ്ടെത്തുന്നത് ഭാവിയിലേക്കുള്ള മുതൽക്കൂട്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ചടങ്ങിൽ ട്രൈനർ മുഹമ്മദ് അഷ്റഫ് ടി പി ക്കുള്ള ഉപഹാരം സി ഇ ഒ ഹാരിസ് പി ടി കൈമാറി.

ഫോക്കസ് ദോഹ ഡിവിഷൻ ഡയറക്ടർ ഹസീബ് ഹംസ അധ്യക്ഷത വഹിച്ച പരിപാടിക്ക് മിറാസ് പുളിക്കയത്ത്, ആസിഫ് വി മുഹമ്മദ്, മുഹമ്മദ് റാഫി, മിറാജുദ്ദീൻ, ഹമദ് ബിൻ സിദ്ധീഖ്, ഷംവിൽ ഏലംകുഴി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img